Wednesday, August 28, 2024
HomeAATINGALഅവിശ്വാസ പ്രമേയം : മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.

അവിശ്വാസ പ്രമേയം : മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.

അവിശ്വാസ പ്രമേയത്തിൽ മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.

ബി.ജെ.പി യുടെ 7 അംഗങ്ങളും 5 കോൺഗ്രസ്സ് അംഗങ്ങളും ഒരു സ്വതന്ത്രയുമുൾപ്പെടെ 13 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.

സി.പി.എം, സി.പി.ഐ യും വിട്ടുനിന്നു 20 അംഗ പഞ്ചായത്തിൽ ബി.ജെ.പി 7 കോൺഗ്രസ്സ് 5 സി പി എം 4 സി പി ഐ 2 സ്വതന്ത്രർ 2. എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലി ആയിരുന്നു വരണാധികാരി.

2 സ്വാതന്ത്രരിൽ ഒരാളും ഒരു സി പി ഐ അംഗവും അവിശ്വാസ നോട്ടീസിൽ നേരത്തെ ഒപ്പിട്ടിരുന്നു. എൽ.ഡി.എഫ് ഭരണം നിലവിൽ വന്ന പഞ്ചായത്തിൽ ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം സി.പി.എം നും ശേഷം സി.പി.ഐ ക്കുമെന്നായിരുന്നു വ്യവസ്ഥ വ്യവസ്ഥ പാലിക്കാത്തതിനാൽ സി.പി.ഐ അംഗം പള്ളിയറ ശശി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES