Sunday, September 1, 2024
HomeCHIRAYINKEEZHUവി ജോയിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണ.

വി ജോയിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണ.

സിപിഎം സംസ്ഥാന സമിതി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണയായതായ് സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്നു ചേരും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്.

ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഏറെ നാളായി പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയാറായത്. നിലവിൽ വർക്കല എംഎൽഎ യാണ് വി ജോയ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES