ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി. ജോയിയെ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങുവാൻ സിഐടിയു ആറ്റിങ്ങൽ അസംബ്ലി മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. ബിജെപി സർക്കാർ രാജ്യത്തെ പൊതു മേഖലകൾ വിറ്റുതുലച്ചും തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചപ്പോഴും തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കുവാൻ കേരളത്തിൽ നിന്ന് ജയിച്ചു പോയ കോൺഗ്രസിൻ്റെ ഒരു എം പി മാരു പോലും ഒരക്ഷരം മിണ്ടിയില്ല. എട്ടു മണിക്കൂർ ജോലി 12 മണിക്കൂർ വരെയായി ഉയർത്തി. കൂലി 202 രൂപയായി ചുരുക്കിയിട്ടും ആരും നാവനക്കിയില്ല. തൊഴിലില്ലായ്മ മൂലം രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയാണ്. അതു കൊണ്ട്തൊഴിലാളികളുടെ പ്രതിനിധികൾ പാർലമെൻ്റിൽ കൂടുതൽ വേണം അതിന് വി.ജോയിയെ വിജയിപ്പിക്കണം.അതിനു വേണ്ടി തൊഴിലാളികളും കുടുംബാംഗങ്ങളും രംഗത്തിറങ്ങണം.സിഐടിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി സുഗുണൻ ഉദ്ഘാടനം ചെയ്തു. കെ.വത്സലകുമാർ അദ്ധ്യക്ഷനായി.ആർ.സുഭാഷ് അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, ഇ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.