പ്രസിദ്ധമായ അഞ്ചുതെങ്ങ് ശ്രീ ഇളയമ്മ ദേവീ ക്ഷേത്ര കുംഭ അശ്വതി മഹോത്സവം ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ.
1200-ാമാണ്ട് കുംഭം 13 ( 2025 ഫെബ്രുവരി 25) ചൊവ്വാഴ്‌ച രാവിലെ 11.16 നുമേൽ 12.15 നകമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേവല്ലൂർമഠം കേശവൻ പോറ്റി അവർകൾ തൃക്കൊടി ഉയർത്തും.
വിളക്ക്, തോറ്റംപാട്ട്, പൂജാദികർമ്മങ്ങൾ, പുഷ്പാഭിഷേകം, സമൂഹപൊങ്കാല, നാഗരൂട്ട്, കഞ്ഞിസദ്യ, അന്നദാനം, ഘോഷയാത്ര, താലപ്പൊലി, കുത്തിയോട്ടം, വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിച്ചിട്ടുള്ള മഹോത്സവത്തിൽ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഉത്സവ കമ്മറ്റി അഭ്യർത്ഥിച്ചു.