Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിന്റെ സ്വന്തം ജെമ്മ ടീച്ചറിന് ജന്മനാടിന്റെ യാത്രാമൊഴി.

അഞ്ചുതെങ്ങിന്റെ സ്വന്തം ജെമ്മ ടീച്ചറിന് ജന്മനാടിന്റെ യാത്രാമൊഴി.

അധ്യാപനരംഗത്തെ അഞ്ചുതെങ്ങിന്റെ മുഖം ജെമ്മ ടീച്ചർക്ക് (74) (ജെമ്മ ജാക്സൺ ) നാടിന്റെ യാത്രാമൊഴി.

അഞ്ചുതെങ്ങിന്റെ സാമൂഹ്യ പുരോഗതിയ്ക്ക് വേണ്ടി ശക്തമായ ഇടപെടലുകളും നിലപാടുകളും സ്വീകരിച്ച മാതൃകാ വ്യക്തിത്വമാണ് വിടവാങ്ങിയത്.

1946 ജൂലായ് 28 ലേവി ക്രിസ്റ്റിയന്റെയും സ്റ്റെല്ല ക്രിസ്റ്റിയന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ മകളായ് അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ജമ്മ ജാക്സന്റെ ജനം.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് കോൺവെന്റ്, നെടുങ്ങണ്ട ശ്രീനാരായണവിലാസം ഹയർസെക്കണ്ടറി സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജമ്മാജാക്സൻ തുടർന്ന്
കൊല്ലം ഫാത്തിമ കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദവും,അഞ്ചുതെങ്ങ് നെടുങ്ങണ്ട ബിഎഡ് കോളേജിൽ നിന്ന് ബിഎഡും ജമ്മ ജാക്സൻ കരസ്ഥമാക്കി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ്‌ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളില്‍ അദ്ധ്യാപികയായി നിയമനം ലഭിച്ചു.

തുടർന്ന് അഞ്ചുതെങ്ങിന്റെ സാമൂഹ്യ പുരോഗതിയ്ക്കായ് ശക്തമായ നിലപാടുകളിലൂന്നിയ പ്രവർത്തനങ്ങൾ നടത്തി. 1987 ലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് വേണ്ടിയും ജമ്മ ജാക്സൻ സമാന പ്രവർത്തനങ്ങളാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് തീരദേശ പ്രദേശങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയിട്ടുള്ളത്.

മുപ്പതിലേറെ വർഷത്തെ മാതൃകാപരമായ അധ്യാപന ജീവിതത്തിന് ഒടുവിൽ അതേ സ്കൂളില്‍ നിന്നുതന്നെ 2001 ല്‍ പ്രിൻസിപ്പൾ തസ്തികയിൽ ജമ്മ ജാക്സൻ വിരമിച്ചു.

ബന്ധുക്കളും അറിയപ്പെടുന്നവരുമടക്കം അഞ്ചുതെങ്ങിൽ നിന്ന് വീടും സ്ഥലവും വിറ്റ് മറ്റ് സ്ഥലങ്ങളില്‍ താമസം മാറിയപ്പോഴും അതിനായ് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ നിർബന്ധിച്ചപ്പോഴും മരിക്കുന്നതു വരെ ഞാന്‍ ഈ അഞ്ചുതെങ്ങിലെ മക്കളോടൊപ്പം ഉണ്ടാകും എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ നിരസിച്ച തീരദേശത്തിന്റെ സ്വന്തം മകളാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.

ഭർത്താവ് : ജാക്സണ്‍ സൈമണ്‍ പെരേര
മക്കൾ : ബിജു, ബിനു, സജു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES