അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. രണ്ട്പേർക്ക് പരിക്ക്. അഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്.
അഞ്ചുതെങ്ങ് കൊച്ചു മേത്തൻകടവ് സ്വദേശി സിംസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
അഞ്ചുതെങ്ങ് സ്വദേശികളായ 6 പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഫ്രാങ്കിളിൻ, ജസ്റ്റസ്, സതീഷ്, ജോബോയ്, ജോയ്, ജോസ് തുടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ ഫ്രാങ്കിളിൻ ജോയ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

