അഞ്ചുതെങ്ങ് മുതലപ്പൊഴി വിഷയത്തിൽ തൊഴിലാളി സംഘടനകളുമായുള്ള സർക്കാർതല ചർച്ച ഇന്ന്.
തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ , ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജൂ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ചിറയിൻകീഴ് നിയോജക മണ്ഡലം എം.എൽ.എ വി ശശി എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.
മത്സ്യബന്ധന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, മുതലപ്പൊഴി ഹാർബർ മാനേജെന്റ് സൊസൈറ്റി അംഗങ്ങൾ, പെരുമാതുറ ജമാ അത്ത് ഭാരവാഹി, താഴമ്പള്ളി ഇടവക ഭാരവാഹി എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ജൂലൈ 31 (ഇന്ന്) ഉച്ചക്ക് 12 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളില്‍ വെച്ചാണ് ചർച്ച സംഘടിപിച്ചിട്ടുള്ളത്. മുതലപ്പൊഴി ഹാർബർ പൂട്ടിയിടുന്നത് സംബന്ധിച്ചും, തുറമുഖ ചാലിലെ ട്രെഡ്ജിങ്ങും പ്രധാന ചർച്ചാവിഷയങ്ങളാകും.

