അഞ്ചുതെങ്ങ് ജെൻക്ഷനിൽ വ്യപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങലൾപ്പെടെയുള്ളവ പൊതു നിരത്തിൽ കത്തിക്കുന്നത് പതിവാകുന്നു. അഞ്ചുതെങ്ങ് ജൻക്ഷനിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്ന്യങ്ങളാണ് പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തിക്കൊണ്ട് വ്യാപാരികൾ അലക്ഷ്യമായി പൊതുനിരത്തിൽ കത്തിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കത്തിച്ചാൽ അര ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്ക് അധികാരമുണ്ട്. ആദ്യ തവണ 10,000 രൂപ, രണ്ടാം തവണ 25,000 രൂപ, മൂന്നാം തവണ 50,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കാം. തുറസ്സായ സ്ഥലത്തു പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെങ്കിലും ഏ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതാണ് ആരെയും കൂസാതെയുള്ള ഈ നിയമലംഘനത്തിനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

