Saturday, August 31, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ നിയന്ത്രണം വിട്ടകാർ കടയിലേയ്ക്ക് ഇടിച്ചുകയറി.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ നിയന്ത്രണം വിട്ടകാർ കടയിലേയ്ക്ക് ഇടിച്ചുകയറി.

അഞ്ചുതെങ്ങ് നെടുങ്ങണ്ട ഗുരുക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ടകാർ കടയിലേയ്ക്ക് ഇടിച്ചുകയറി. വലിയപുരയ്ക്കൽ സഞ്ജീവിന്റെ കടയിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്.

കടയ്ക്കകത്തുണ്ടായിരുന്ന സഞ്ജീവ് കാർ പാഞ്ഞുവരുന്നത് കണ്ട് ഓടിടിമാറിയതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവാഴി.

വർക്കലയിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ യായിരുന്നു അപകടം.

കടയിലേയ്ക്ക് ഇടിച്ചശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് കാർ നിന്നത്. കടയുടെ മുൻഭാഗം തകർന്നു. കാറിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

അപകടത്തിൽ കാറിന്റെ മുൻഭാഗം പുർണമായും തകർന്നു. അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES