Thursday, August 29, 2024
HomeVARKALAഗുരുധർമ്മപ്രചരണ സഭയുടെ വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനം 29 ന്.

ഗുരുധർമ്മപ്രചരണ സഭയുടെ വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനം 29 ന്.

ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 29 ന് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമ്മേളനം വൈക്കത്ത് നടത്തുന്നതിനു ശിവഗിരിൽ നടന്ന സഭയുടെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ശ്രീനാരായണ ഗുരു സഞ്ചരിച്ച റിക്ഷാവണ്ടി അയിത്തത്തിന്റെ പേരിൽ തടഞ്ഞ സംഭവത്തിൽ നിന്നാണ് വൈക്കം സത്യാഗ്രഹം ഉരുത്തിരിഞ്ഞത്. ഗുരുവിന്റെ അനുഗ്രാശിസുകളോടെ ടി.കെ മാധവൻ ദേശീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തിയ സത്യാഗ്രഹ സമരത്തിന് നാരായണ ഗുരുദേവനാണ് സ്വന്തം ശിഷ്യനായ സത്യവ്രതസ്വാമികളെ ചുമതലപ്പെടുത്തി ആളും അർത്ഥവും നൽകിയത്. ഗുരു നേരിട്ട് സമരത്തിൽ പങ്കാളിയായെന്നതും ശ്രദ്ദേയമാണ്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ നടന്ന സമരത്തിന്റെ യഥാർത്ഥ ചരിത്ര വസ്തുത വിളമ്പരം ചെയ്യലാണ് ഈ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. ശിവഗിരിയിൽ നടന്ന കേന്ദ്ര എക്സി. യോഗത്തിൽ സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ അഡ്വ. PM മധു , PRO വി.കെ ബിജു, ശോഭനൻ പുത്തൂർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES