Monday, August 19, 2024
HomeAATINGALആറ്റിങ്ങൽ സേവാഭാരതി "ആംബുലൻസ് " നാടിനു സമർപ്പിച്ചു.

ആറ്റിങ്ങൽ സേവാഭാരതി “ആംബുലൻസ് ” നാടിനു സമർപ്പിച്ചു.

ആറ്റിങ്ങൽ എൻആർഐ സെൽ മണ്ഡലം കമ്മിറ്റിയും സേവാഭാരതിയെ സ്നേഹിക്കുന്ന സ്വദേശത്തും വിദേശത്തും ഉള്ളവരും ചേർന്ന് ആറ്റിങ്ങൽ സേവാഭാരതിക്കു വേണ്ടി വാങ്ങി നൽകിയ ആംബുലൻസ് നാടിന് സമർപ്പിച്ചു.

മുൻ ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ ശ്രീ എസ് സേതുമാധവൻ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആംബുലൻസിന്റെ താക്കോൽ സേവാഭാരതിയുടെ ജില്ലാ ജനറൽ സെക്രട്ടറി വി ഗോപകുമാറിന് കൈമാറി ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് നാടിന് സമർപ്പിച്ചു.

സമർപ്പണ ചടങ്ങിൽ ജില്ലാ പ്രചാർ പ്രമുഖ് വിസി അഖിലേഷ് സ്വാഗതവും, ആർഎസ്എസ് ജില്ലാ സംഘചാലക് അഡ്വ. ജി സുശീലൻ അധ്യക്ഷതയും വഹിച്ചു.

സേവാഭാരതി അഴൂർ യൂണിറ്റ് പ്രസിഡന്റ് സത്യൻ, എൻആർഐ സെൽ ഭാരവാഹികളായ സുഭാഷ്, രാധാകൃഷ്ണൻ,
പ്രസാദ്, ശ്യം എന്നിവർ പങ്കെടുത്തു. സേവാഭാരതി ജില്ല ജോയിന്റ് സെക്രട്ടറി ഷിബു നന്ദി രേഖപ്പെടുത്തി. കല്ലമ്പലം, ആറ്റിങ്ങൽ, ചിറയിൻകീഴ് മേഖലയിൽ ആംബുലൻസിന്റെ സേവനം ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES