പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത മീരാൻകടവ് റോഡിലെ കുഴികൾക്ക് താത്കാലിക ആശ്വാസം നൽകി ഓട്ടോ തൊഴിലാളികൾ.
അഞ്ചുതെങ്ങ് ജംഗ്ഷൻ സ്റ്റാൻഡിലെ ഒരു കൂട്ടം ഓട്ടോറിക്ഷാ തൊഴിലാളികളാണ് മീരാൻ കടവ് റോഡിലെ കുഴികൾ നികത്തി വാഹന യാത്രികർക്ക് താൽക്കാലിക ആശ്വാസത്തിന് വകനൽകിയത്.
വർഗ്ഗീസ്, സുനിൽ, രാജീവ്, ആന്റണി, ചാർളി, പ്രിൻസ്, സുജിത്, ജോസഫ്, ബിജോയ്, അനു, രാജീവ്, ഉണ്ണി, മനു എന്നിവർ നേതൃത്വം നൽകി.