സംസ്ഥാനത്ത് മുൻഗണന ഇതര വിഭാഗത്തിൽ നീല, വെള്ള റേഷൻ കാർഡ് ഉടമകളായ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കില്ല.
മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ ലഭിക്കും.വൈദ്യുതീകരിക്കാത്ത വീടുകളുള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലിറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തു നൽകും.
നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്ന് പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദ്ദേശം നൽകി.

