‘കരുതലും കൈത്താങ്ങും” എന്ന പേരിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകളിലേക്കുള്ള പരാതികൾ ഏപ്രിൽ 15 വരെ നൽകാം.
മേയ് രണ്ടു മുതൽ ജൂൺ നാല് വരെയാണ് ജില്ലകളിൽ അദാലത്ത് നടക്കുന്നത്. ഓൺലൈനായും അക്ഷയകേന്ദ്രങ്ങളിലൂടെയും താലൂക്ക് ഓഫീസുകൾ വഴിയും പരാതികൾ നൽകാം. www.karuthal.kerala.gov.in ലാണ് പരാതികൾ നൽകേണ്ടത്.
പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ ഉൾപ്പെടുത്തണം.
ഭൂമി സംബന്ധമായ പരാതികൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വിവാഹം/പഠനസഹായം, ക്ഷേമപെൻഷൻ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ധനസഹായം വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കുന്നത്.

