Wednesday, August 28, 2024
HomeCHIRAYINKEEZHUചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി.

വ്യത്യസ്ത കഴിവുകളുള്ള കുട്ടികള്‍ക്ക് അവ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പും ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലോത്സവം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിനായി ബസ് അനുവദിക്കുമെന്ന് വി. ശശി എം. എല്‍. എ പറഞ്ഞു.

പഞ്ചായത്തിലെ 54 കുട്ടികള്‍ വിവിധ കലാ -കായിക മത്സരങ്ങളില്‍ മാറ്റുരച്ചു. ഭിന്നശേഷി കുട്ടികളുടെ സംഗമ വേദി കൂടിയായി കലോത്സവം മാറി. ഫാന്‍സി ഡ്രസ്സ്‌, നൃത്ത- സംഗീത മത്സരങ്ങള്‍ എന്നിവ കാണികളുടെ കയ്യടി നേടി. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ പഞ്ചായത്ത് ഒരുക്കിയിരുന്നു.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. മുരളിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്ബര്‍ ആര്‍. സുഭാഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES