Saturday, August 24, 2024
HomeENTERTAINMENT"കാന്താര" കളക്ഷൻ മുന്നേറ്റം തുടരുന്നു.

“കാന്താര” കളക്ഷൻ മുന്നേറ്റം തുടരുന്നു.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാന്താര’ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് . റിഷഭ് തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലും റിലീസ് ചെയ്തിരുന്നു. കന്നഡ പതിപ്പിന് പ്രേക്ഷകരില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുകയും മറ്റ് ഭാഷകളില്‍ ബോക്സ് ഓഫീസില്‍ മികച്ച സ്വീകാര്യത നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

‘കെ.ജി.എഫ് 2’ നേക്കാള്‍ വലിയ സ്വീകാര്യതയാണ് കാന്താരയ്ക്ക് ലഭിക്കുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. കര്‍ണാടകയില്‍ ഹോംബാലെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായി കാന്താര മാറി.

ചിത്രത്തിന്‍റെ യഥാര്‍ത്ഥ കന്നഡ പതിപ്പ് സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയിരുന്നു . തുടര്‍ന്ന് തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ വന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പ് രണ്ട് ദിവസം മുമ്ബാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തിലും തരംഗമാവുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മൂന്ന് ദിവസം മുമ്ബാണ് പുറത്തിറങ്ങിയത്. ഈ ദിവസങ്ങളില്‍ 17.05 കോടി രൂപയാണ് ചിത്രം കളക്‌ട് ചെയ്തിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES