സംവരണ മാനദണ്ഡങ്ങൾ പാലിയ്ക്കാതെയുള്ള വഴിവിട്ട നിയമനങ്ങൾക്ക് കൂട്ടുനിന്ന കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗത്തിനെതിരെ കോൺഗ്രസ്സ്ന്റെ അന്ന്വേഷണ റിപ്പോർട്ട്.
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പിൻവാതിൽ നിയമനങ്ങളും, അഴിമതിയും, ധൂർത്തും. യോഗ്യതകൾ കാറ്റിൽ പറത്തിയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വിവിധ തസ്തികകൾ സൃഷ്ട്ടിച്ച് പിൻവാതിൽ നിയമനം നടത്തിയത്. കീഴാറ്റിങ്ങൽ പി. എച്ച്.സി യിലും പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ മരുമകൾക്കും ചട്ടങ്ങൾ ലംഘിച്ച് നിയമനം നൽകിയിരുന്നു.
അഭിമുഖ പരീക്ഷ നടത്തുന്നതിൽ പഞ്ചായത്തംഗവും സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സനുമായ ബീന രാജീവും അംഗമായിരുന്ന ബോർഡായിരുന്നു നിയമനം നടത്തിയത്. നിയമനത്തെ കുറിച്ച് അക്ഷേപം ഉയർന്ന സാഹചര്യത്തിൽ കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തന്നെ അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചിരുന്നു. സമതിയുടെ റിപ്പോർട്ടിൽ ഗുരുതര വീഴ്ച്ചകണ്ടെത്തിയിരുന്നു.
സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയും, കോഴ വാങ്ങിയുമാണ് സ്വന്തം പാർട്ടിക്കാരെ പാഞ്ചായത്തിൽ തിരുകി കയറ്റുന്നതെന്ന് DCC ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു.
ബീന രാജീവിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പാർട്ടി തല അനേഷണം നടക്കുന്നതിനിടയിലാണ് ബീന രാജീവിൻ്റെ രാജി. ബീന രാജിവ് സി.പി.എം നേതാക്കളുടെ കയ്യിലെ പാവയായി മാറിയിരിക്കുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു.

