മഹാകവി കുമാരനാശാൻ ശതോത്തര കനക ജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് സെമിനാർ 2022 ജൂൺ 26 ഞായറാഴ്ച വൈകിട്ട് 4 ന് കായിക്കര ആശാ നമെമ്മോറിയൽ അസോസിയേഷൻ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
സെമിനാറിൽ ദുരവസ്ഥ – രാഷ്ട്രീയ ചരിത്രപാഠങ്ങൾ എന്ന വിഷയത്തിൽ എം മോഹൻദാസ് പ്രബന്ധമവതരിപ്പിക്കും. സുനിൽ വെട്ടിയറ , അനിൽ പൂതക്കുഴി എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തും.

