ന്യൂഇയർ/ ഡ്രൈഡേ പ്രമാണിച്ച് അഞ്ചുതെങ് ഭാഗത്ത് നടത്തിയ റെയ്ഡിൽ വ്യാജമദ്യം പിടികൂടി.
ചിറയിൻകീഴ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് അഞ്ചുതെങ് മാമ്പള്ളി ഇറങ്ങുകടവ് റോഡിൽ നിന്നും 27 ലിറ്ററോളം വരുന്ന വ്യാജമദ്യം പിടികൂടിയത്.
പുതുച്ചേരിയിൽ നിന്നും വില്പനക്കായി KL 07 AN 3292 മാരുതി വാഗനർ കാറിൽ കടത്തികൊണ്ട് വന്ന വ്യാജമദ്യമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ രാമാനുജൻ മകൻ സജി, രഘുത്തമൻ മകൻ അനിരുദ്ധൻ എന്നിവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വ്യാജമദ്യവും വാഹനവും 30000 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്‌പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്കാരിനിയമപ്രകാരം കേസെടുത്ത്. ചിറയിൻകീഴ് റേഞ്ചിൽ U/s 12C r/w 55C, 67B, 58, 55(i) വകുപ്പുകൾ പ്രകാരമാണ് CR No 1/25 ആയി കേസ് രജിസ്റ്റർ ചെയ്തത്.
റെയ്ഡിൽ AEI Gd രാജേഷ് KR, ബിജു, PO അബ്ദുൾ ഹാഷിം, PO Gd ദേവിപ്രസാദ്, CEO മാരായ വൈശാഖ്, അജാസ്, അജിത്കുമാർ, ശരത്ബാബു എന്നിവർ പങ്കെടുത്തു.