ഫയർ ഫോഴ്സും കല്ലിൻമൂട് വാർഡ് സമിതിയും സംയുക്തമായി സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കല്ലിൻമൂട് വി ഇ ഒ ഹാളിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം കല്ലിൻമൂട് വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ നിർവഹിച്ചു.
ദൈനംദിന ജീവിതത്തിലെ ഒട്ടനവധി സുരക്ഷ പ്രശ്നങ്ങളെ കുറിച്ചും സുരക്ഷ മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ ഫയർ ഫോഴ്സ് ഉദ്ദ്യോഗസ്ഥർ ക്ലാസെടുത്തു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് എ.റ്റി, ഓഫിസർമാരായ മനോജ് ആർ, സജി എന്നിവർ ക്ലാസുകൾ എടുത്തു.
കല്ലിൻമൂട് വാർഡ് സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

