പരിശോധനകൾക്കായ് ബോട്ട് നിർത്താൻ ആവിശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ മുന്നോട്ട് നീങ്ങിയ മത്സ്യത്തൊഴിലാളിയെ നാവികസേന വെടിവെച്ചു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം.
നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും തൊഴിലാളികള്‍ നിര്‍ത്താതെ പോകുകയും ചെയ്തു. തുടര്‍ന്നാണ് നാവിക സേനാംഗങ്ങള്‍ ബോട്ടിന് നേരെ വെടിയുതിര്‍ത്തത്.
വീരവേലിനാണ് വയറ്റിലും തുടയിലും വെടിയേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. മയിലാടുതുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

