അഞ്ചുതെങ്ങ് പൂത്തുറയിൽ മത്സ്യബന്ധന ഉപകരണങ്ങൾ തീയിട്ടു നശിപ്പിച്ചു. ലക്ഷങ്ങളുടെ നാഷനഷ്ടമെന്ന് റിപ്പോർട്ട്.
പൂത്തുറ സ്വദേശി രാജീവിൻ്റ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വലകളും അനുബന്ധ ഉപകരണങ്ങളുമാണ് തീയിട്ട് നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. 30 ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക സൂചന.
കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് പൂത്തുറ പള്ളിക്ക് സമീപത്തെ കായലരികിൽ വലകൾ കൂട്ടിയിട്ടതിനുശേഷം തൊഴിലാളികൾ മടങ്ങിയതിൽപ്പിന്നെയാണ് സംഭവം.
സംഭവത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഉടമസ്ഥർ പരാതി നൽകി, പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിൽ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായാണ് വിവരം.

