Saturday, August 31, 2024
HomeCHIRAYINKEEZHUശാർക്കര ക്ഷേത്ര പരിസരത്ത് ആനയുടെ മുന്നിൽ മാലപ്പടക്കം പൊട്ടിച്ച് അതിക്രമം : ചോദ്യം ചെയ്തവരെ കയ്യേറ്റം...

ശാർക്കര ക്ഷേത്ര പരിസരത്ത് ആനയുടെ മുന്നിൽ മാലപ്പടക്കം പൊട്ടിച്ച് അതിക്രമം : ചോദ്യം ചെയ്തവരെ കയ്യേറ്റം ചെയ്തതായ് പരാതി.

▪️അക്രമികൾ സിപിഎം പ്രവർത്തകരെന്ന് ആക്ഷേപം.

ശാർക്കര ക്ഷേത്ര പരിസരത്ത് ആനയുടെ മുന്നിൽ മാലപ്പടക്കം പൊട്ടിച്ച് അതിക്രമം കാട്ടിയവരെ ചോദ്യം ചെയ്തവരെ കയ്യേറ്റം ചെയ്തതായ് പരാതി. അക്രമികൾ സിപിഎം പ്രവർത്തകരെന്ന് ആക്ഷേപം.

ചിറയിൻകീഴ് ശാർക്കര മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്കിടെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച (മീനം ഒന്ന്) രാത്രി ആനയെ കെട്ടുന്ന സ്ഥലത്തിന് സമപം, പ്രദേശവാസിയും സിപിഎം പ്രവർത്തകനുമായ ഒരാൾ പറമ്പിൽ നീരിൽ നിന്നിറക്കിയ ആനയുടെ മുൻപിലായി മാലപ്പടക്കം പൊട്ടിക്കുകയായിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്ത ആനപ്രേമി കൂട്ടായ്മയിലെ പ്രവർത്തകൻ കണ്ണനെയാണ് ഒരുകൂട്ടം അക്രമികൾ സംഘം ചേർന്ന് ആക്രമിച്ചത്.

തുടർന്ന് ഇത് ചോദ്യംചെയ്ത കേരള ക്ഷേത്രസംരക്ഷണ സമിതി പ്രവർത്തകരെയും അക്രമികൾ കയ്യേറ്റം ചെയ്തു.

അക്രമികൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.
മർദ്ധനത്തിൽ ഗുരുതരമായ പരിക്കേറ്റ ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകൻ ചിറയിൻകീഴ് ആശുപത്രിയിൽ ചികിൽസ തേടി.

അക്രമികൾക്കെതിരെ ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്ന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES