അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് സഹോദരങ്ങൾ റഷ്യയിൽ കുടുങ്ങി. അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശികളാണ് റഷ്യയിൽ കുടുങ്ങിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ ബിന്ദു ദമ്പതികളുടെ മകൻ റ്റിനു (25), സിൽവ പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. ഇവർ ബന്ധു സഹോദരങ്ങളാണ്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് മുഖാന്തിരമാണ് ഇവർ റഷ്യയിലേക്ക് പോയത്.
മികച്ച ശമ്പളവും ജോലിയും വാഗ്ധാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവർ തുടർന്ന് ഒരാഴ്ചയോമുള്ള ദിവസങ്ങളിൽ വീട്ടിലേക്ക് ഫോൺ വിളിക്കുകയും തങ്ങളുടെ സുഖ വിവരങ്ങൾ കുടുംബത്തോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
തുടർന്ന് ഇവരിൽ നിന്ന് എന്തോ എഗ്രിമെന്റ് പേപ്പറുകൾ സൈൻ ചെയ്ത് വാങ്ങുകയും ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നെന്നുമായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളുക മറ്റും പിന്നീട് മേടിച്ചെടുക്കുകയും, ഇവർ മൂന്ന് പേർക്കും 15 ദിവസത്തോളം മിലിട്ടറി സംബന്ധമായ പരിശീലങ്ങൾ നൽകുകയും ചെയ്തതായും ബന്ധുക്കൾ പറയുന്നു.
ട്രെയിനിങ് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തെക്കും മൂന്നാമൻ ടിനുവിനെ മറ്റൊരു സ്ഥലങ്ങളിലേക്കും മാറ്റുകയുമായിരുന്നു. ഇതിനിടെ യുദ്ധമുഖത്ത് വച്ച് പ്രിൻസിന് വെടിയേറ്റും, മൈൻ പൊട്ടിയും ഗുരുതര പരുക്ക് പറ്റുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഇതോടെ ഇവർ മൂന്ന് പേരും തമ്മിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലുമായി. തുടർന്ന് ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായതോടെയാണ് പ്രിൻസ് വീട്ടിലേക്ക് വന്ധപ്പെട്ടതും സംഭവവികാസങ്ങൾ ബന്ധുക്കളെ അറിയിച്ചതും.
തൊഴിൽ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർഥികളിൽനിന്ന് ഏജന്റ്മാർ നിർബന്ധപൂർവ്വം പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയയ്ക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർ 2024 ജനുവരി 3 ന് രാത്രി 8 മണിയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് – ചെന്നൈ – ഷാർജ വഴി റഷ്യയിലേക്ക് പോകുകയായിരുന്നു.
റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടിയത്.
റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനൽകി. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് ഇവർ റിക്റൂട്ട്മെന്റ് നടത്തിയിരുന്നത്.