അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാദർ യൂജിൻ പേരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. കൂടാതെ, ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കലാപാഹ്വാനം നൽകുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അഞ്ചുതെങ്ങ് പൊലീസാണ് സ്വമേധയായാ കേസെടുത്തത്.

