അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് മറിഞ്ഞു കാണാതായ നാലുപേരിൽ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു.
സുരേഷ് സ്റ്റീഫൻ എന്ന ആളുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്.
ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ പുലിമുട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ഇന്ന് രാവിലെ 11.30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കല്ലുകള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും മത്സ്യത്തൊഴിാളികളും ചേര്‍ന്ന് നടത്തുകയാണ്

