അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനവല ഒഴുക്കിൽപ്പെട്ട് ബാർജ്ജിൽ കുരുങ്ങി ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് സൂചന.
വിഴിഞ്ഞം പദ്ധതിപ്രദേശത്തേയ്ക്ക് നിർമ്മാണ സാമഗ്രികൾ കടൽമാർഗ്ഗം എത്തിയ്ക്കുവാനായി നിർമ്മാണ കമ്പനി എത്തിച്ചിട്ടുള്ള ബാർജ്ജിൽ ഒഴുക്കിൽപ്പെട്ടെത്തിയ മത്സ്യ ബന്ധന വല കുടുങ്ങിയതാണ് ലക്ഷങ്ങളുടെ നഷ്ടങ്ങൾക്ക് കാരണമായതെന്നാണ് സൂചന.
ഇന്ന് രാവിലെയോടെ മത്സ്യബന്ധനത്തിനായി മദർ മേരി എന്ന വള്ളത്തിൽ നിന്നും ഇറക്കിയ വല കടലിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് സമീപത്ത് നങ്കൂരമിട്ടിരുന്ന ബാർജിൽ കുടുങ്ങുകയായിരുന്നു.
കടലിൽ പെട്ടെന്നുണ്ടായ അടിയൊഴുക്കിൽ വല നീങ്ങി തുടങ്ങിയപ്പോൾ തന്നെ ബാർജ്ജ് മാറ്റുവാനായ് മത്സ്യതൊഴിലാളികൾ ബാർജ്ജ് ജീവനക്കാരോട് ആവിശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ഇന്നലെയോടെയാണ് മുതലപ്പൊഴിയിൽ വിഴിഞ്ഞത്തേയ്ക്കുള്ള നിർമ്മാണ സമഗ്രികളുടെ നീക്കത്തിനായി ബാർജ്ജ് എത്തിച്ചത്, എന്നാൽ ബാർജ്ജ് ഇതുവരെയും ചരക്ക് നീക്കത്തിനായി മുതലപ്പൊഴിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വാർഫിലേക്ക് അടുപിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇപ്പോഴും ബാർജ്ജ് വാർഫിൽ അടുപ്പിക്കാത്തതെന്നതിലെ അവ്യക്തത ഇപ്പോഴും തുടരുന്നു.

