Saturday, August 31, 2024
HomeAATINGALകേരള കയർ വർക്കേഴ്സ് സെന്റർ പതാകദിനമാചരിച്ചു.

കേരള കയർ വർക്കേഴ്സ് സെന്റർ പതാകദിനമാചരിച്ചു.

കേരള കയർ വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു ) സുവർണ ജൂബിലി സമ്മേളനം 17,18,19 തീയതികളിൽ ചേർത്തലയിൽ നടത്തും.17ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

18,19 തീയതികളിൽ പ്രതിനിധി സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ആനത്തലവട്ടംആനന്ദൻ,ഡോ.തോമസ് ഐസക്,മന്ത്രി ബി.എസ്.രാജീവ് തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനത്തിന്റെ ഭാഗമായി കയർ മേഖലകളിൽ കഴിഞ്ഞ ദിവസം പതാകദിനമാചരിച്ചു.

▪️അഞ്ചുതെങ്ങിൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പതാക ഉയർത്തി. അംഗം ബി.എൻ.സൈജുരാജ് പങ്കെടുത്തു.

▪️ചിറയിൻകീഴിൽ പി.മണികണ്ഠൻ പതാക ഉയർത്തി.ജി.വ്യാസൻ,സാംബൻ,ബിജു എന്നിവർ പങ്കെടുത്തു.

▪️വക്കത്ത് വീരബാഹുവും പതാക ഉയർത്തി.കെ.അനിരുദ്ധൻ,എസ്.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES