Sunday, September 1, 2024
HomeANCHUTHENGUകേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആറ്റിങ്ങൽ ജില്ലാ സമിതിക്ക് കീഴിൽ പുതിയ ഒരു താലൂക്ക് സമിതി കൂടി രൂപികരിച്ചു. ജയപാലൻ ജികെ യുടെ അദ്ധ്യക്ഷതയിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര കുമാരനാശാൻ സ്മാരക ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുയോഗത്തിൽ വച്ച് മേഖല സെക്രട്ടറി ബിജു ചിറയിൻകീഴ് താലൂക്ക് സമതിയുടെ നിയുക്ത ഭാരവാഹികളുടെ പേര് വിവരം പ്രഖ്യാപിച്ചു.

കേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റായി ജയപാലൻ ജികെ, വൈസ് പ്രസിഡന്റ് മനോജ് വിശ്വനാഥൻ, സെക്രട്ടറി ഉദയ സിംഹൻ (കപാലീശ്വരം ഉണ്ണി പോറ്റി), ജോയിന്റ് സെക്രട്ടറി ഷാജി കപാലീശ്വരം), ട്രഷറർ ജയപ്രസാദ്, താലൂക്ക് മാതൃ സമിതി കൺവീനർ ജയ എം, രക്ഷാധികാരിയായി തുളസി സ്വാമികളെയുമാണ് ചിറയിൻകീഴ് താലൂക്ക് സമതി ഭാരവാഹികളായി പ്രഖ്യാപിച്ചത്.

ആറ്റിങ്ങൾ ജില്ലാ പ്രസിഡന്റ് പ്രശോഭന കുമാർ, സെക്രട്ടറി ഗോപാലകൃഷ്ണൻ, ദേവസ്വം സെക്രട്ടറി പള്ളം അനി, ശാർക്കര ശാഖ സെക്രട്ടറി മണികണ്ഠൻ തുടങ്ങിയവർ പൊതുയോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES