ഭാരത് ദേഖോ അപ്നാ ദേശിൻ്റെ മാരിടൈം ഹെറിറ്റേജ് ആഘോഷങ്ങളുടെ ഭാഗമായി 2024 ഒക്ടോബർ 19 മുതൽ 20 വരെ ഒഡീഷയിലെ പുരിയിൽ വച്ചു നടക്കുന്ന ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസും ദീപാലംകൃതമാക്കിയത്.
വിളക്കുമാടങ്ങളുടെ പ്രാധാന്യവും,ചരിത്രവും, പ്രവർത്തന രീതികളും എല്ലാവരിലും എത്തിക്കുന്നതിനു വേണ്ടിയുള്ള ലൈറ്റ് ഹൗസ് ഫെസ്റ്റിവലുകൾ എല്ലാ വർഷവും നടത്തി വരുന്നതാണ്. സാധാരണക്കാരുൾപ്പെടെ സമൂഹത്തിൻ്റെ എല്ലാ രംഗത്തു നിന്നും ഉള്ള സ്വദേശികളും വിദേശികളും ഇതിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരാറുണ്ട്.
ഒക്ടോബർ 19, 20 തീയതികളിലാണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.