Monday, August 26, 2024
HomeCHIRAYINKEEZHUചിറയിൻകീഴിൽ ആരോഗ്യ വിഭാഗം സ്പെഷ്യൽ സ്ക്വാഡിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണം പിടികൂടി.

ചിറയിൻകീഴിൽ ആരോഗ്യ വിഭാഗം സ്പെഷ്യൽ സ്ക്വാഡിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണം പിടികൂടി.

ചിറയിൻകീഴ് പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പാല കുന്നിൽ പ്രവർത്തിക്കുന്ന നാസർ ഹോട്ടലിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചി വിഭവങ്ങളാണ് പ്രധാനമായും പിടിച്ചെടുത്തത്.

ഹോട്ടൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ ഹോട്ടലിന് പുറകുവശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവുശാലയിൽ മാംസാവശിഷ്ടങ്ങൾ പുഴുവരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ലൈസൻസില്ലാതേയും, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയുമാണ് പ്രവർത്തിച്ചിരുന്നത്.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി നിഷ.വി.ആർ, സൂപ്രണ്ട് പി.രഘു, വി.ഇ.ഒമാരായ മിഷ, മനാസ് രാജ്, ക്ലർക്കുമാരായ അരുൺജിത്ത്, സുജിത്കുമാർ, രേഖ, ചിറയിൻകീഴ് പൊലിസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. സ്ഥാപനം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകിയെന്നും, തുടർന്നും പരിശോധന ഉണ്ടാകുമെന്നും സെക്രട്ടറി ബിന്ദുലേഖ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES