അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട ബോട്ടിലെ മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരുക്ക്. ഹോളിസ്പിരിറ്റ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വെളുപ്പിനോടെയായിരുന്നു സംഭവം.
ശക്തമായ തിരയിൽപ്പെട്ട് ഇടിച്ചു പൊങ്ങിയ ബോട്ടിൽ മുഖം ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ മനോജ് (44) ശാന്തിപുരം സ്വദേശിയെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

