മംഗലപുരം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. പ്രസിഡന്റ് സുമ ഇടവിളാകം രാധ എന്ന ഉപഭോക്താവിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി, വി.അജികുമാർ, എസ്.കവിത, ബിന്ദു ബാബു, ഖുറൈഷ ബീവി, ജയ.എസ്, അസിസ്റ്റന്റ് സെക്രട്ടറി ജിനീഷ് ആർ.വി.രാജ്, പ്ലാൻ കോർഡിനേറ്റർ സെമിന തുടങ്ങിയവർ പങ്കെടുത്തു.
Twatl kattil
വയോജനങ്ങൾക്ക് കട്ടിൽ വിതരണം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉൽഘാടനം ചെയ്യുന്നു

