Saturday, August 31, 2024
HomeAATINGALതെരുവിളക്കുകൾ വാങ്ങിയതിൽ വൻ അഴിമതി : ആറ്റിങ്ങൽ നഗരസഭയിൽ ബിജെപി പ്രതിഷേധം.

തെരുവിളക്കുകൾ വാങ്ങിയതിൽ വൻ അഴിമതി : ആറ്റിങ്ങൽ നഗരസഭയിൽ ബിജെപി പ്രതിഷേധം.

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ തെരുവിളക്കുകൾ മാറ്റിസ്ഥാപിക്കുവാനുള്ള കരാറിലെ അഴിമതിയിൽ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ തെരുവിളക്കുകൾ കാത്താതായി മാസങ്ങൾ കഴിയുമ്പോൾ അവ മാറ്റിസ്ഥാപിക്കാനെന്ന പേരിൽ വൻതുക ചിലവഴിച്ച് നിലവാരമില്ലാത്ത ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയ ആറ്റിങ്ങൽ നഗരസഭയുടെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് ബിജെപി ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

ബിജെപി ഈസ്റ്റ് ഏരിയ പ്രസിഡന്റും ആറ്റിങ്ങൽ നഗരസഭ കൗൺസിലറുമായ ജീവൻലാലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രതിഷേധ ധർണ്ണയുടെ ഉൽഘാടനം ബിജെപി ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് സന്തോഷ്‌ നിർവ്വഹിച്ചു.

പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി സുജി എസ് നിഷാദ്, മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, മണ്ഡലം ട്രഷറർ സംഗീതവാണി, ജില്ലാ കമ്മറ്റി അംഗം രാജേഷ് മാധവൻ, കൗൺസിലർമാരായ ഷീല, ശാന്തകുമാരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഭാരതീയ ജനതാ പാർട്ടി മണ്ഡലം സെക്രട്ടറി സരിത, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ഷീബ ഷൈജു, മണ്ഡലം ജനറൽ സെക്രട്ടറി ദീപ്തി ജീവൻലാൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രഹാസൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സത്യ ശിവാദസൻ, വക്കം ഗ്രാമ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ നിഷാ മോനി, രാജൻ, സിംല, രാജലക്ഷ്മി, അനിൽകുമാർ, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES