Monday, August 26, 2024
HomeCHIRAYINKEEZHUഗുരുധർമ പ്രബോധന വാരാചരണ യജ്ഞത്തിന്റെ താലൂക്കുതല ഉദ്ഘാടനം എം.എൽ. എ വി ശശി നിർവ്വഹിച്ചു.

ഗുരുധർമ പ്രബോധന വാരാചരണ യജ്ഞത്തിന്റെ താലൂക്കുതല ഉദ്ഘാടനം എം.എൽ. എ വി ശശി നിർവ്വഹിച്ചു.

സാമൂഹിക പരിഷ്കരണത്തിന്റെ ഉജ്വലമായ പാത വെട്ടിയൊരുക്കിയ ഋഷിതുല്യനായ മഹാഗുരുവാണു ശ്രീനാരായണനെന്നു നിയമസഭ മുൻ ഡപ്യൂട്ടി സ്പീക്കർ വി.ശശി എംഎൽഎ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ ശ്രീനാരായണ ജയന്തി ദിനം മുതൽ മഹാസമാധിദിനം വരെ നീളുന്ന ഗുരുധർമ പ്രബോധന വാരാചരണ യജ്ഞത്തിന്റെ താലൂക്കുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കർമ്മം കൊണ്ടും പ്രവൃത്തി കൊണ്ടും സമൂഹത്തിൽ നടമാടിയിരുന്ന അനാചാരങ്ങളേയും അസമത്വങ്ങളേയും ഇല്ലായ്മ ചെയ്യാൻ കാലികപ്രസക്തിയേറിയ സന്ദേശങ്ങളിലൂടെ നിശബ്ദ വിപ്ലവം നടത്തിയ ഗുരുക്കൻമാരിൽ പ്രഥമ ഗണനീയനാണു ശ്രീനാരായണ ഗുരുവെന്നും ആത്മീയതയിലൂടെ സമൂഹത്തിലാകമാനം മാനവീകതയ്ക്കു വെള്ളിവെളിച്ചം പകർന്നു മനുഷ്യനെ മനുഷ്യനായി കാണാൻ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന എക്കാലത്തേയ്ക്കും പ്രസക്തി പരത്തുന്ന ഗുരുവാണി ജനസമൂഹത്തിനാകെ പകർന്നു നൽകിയിട്ടുളള തു വിസ്മരിക്കാനാവില്ലെന്നും ഗുരു സൂക്തങ്ങളുടെ പ്രചാരണത്തിനു ഗുരുവിശ്വാസികളുടെ കൂട്ടായ്മ ഉറപ്പാക്കേണ്ടതുണ്ടെന്നും വി.ശശി പറഞ്ഞു.

ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അധ്യക്ഷനായി. ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി ചതയ ദിന സന്ദേശം നൽകി.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം, ക്ഷേത്ര സമിതി ട്രഷറർ ചന്ദ്രസേനൻ, ക്ഷേത്ര കാര്യ ദർശി ജി. ജയചന്ദ്രൻ, സമിതി അംഗങ്ങളായ രാജൻ സൗപർണിക, പുതുക്കരി സിദ്ധാർഥൻ, ഗോപിനാഥൻ തെറ്റിമൂല, സന്തോഷ് പുതുക്കരി, ഗുരുമണ്ഡപ സമിതി ജില്ല ജോ.സെക്രട്ടറി സുരേഷ് തിട്ടയിൽ, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, എസ്എൻ ട്രസ്റ്റ് ബോർഡംഗം ജിജു പെരുങ്ങുഴി,ഗുരുക്ഷേത്ര വനിതാ ഭക്തജനസമിതി ഭാരവാഹികളായ വൽസലപുതുക്കരി, ബീന ഉദയകുമാർ, വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ ഭാരവാഹികളായ ലതികപ്രകാശ്, ഷീലസോമൻ ,ഉദയകുമാരി വക്കം, രമ കോളിച്ചിറ എന്നിവർ പ്രസംഗിച്ചു.

പുലർച്ചെ ഗുരുമണ്ഡപത്തിൽ വിശേഷാൽ പൂജകളും മഹാനാമാർച്ചനയും നടന്നു. രമണി ടീച്ചർ വക്കം നയിച്ച ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണ പരിപാടി, വൈകിട്ടു മഹാ ഗുരുപൂജ എന്നിവയോടെ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES