Sunday, September 1, 2024
HomeANCHUTHENGUമുതലപ്പൊഴിയിലെ മനുഷ്യക്കുരുതിക്കെതിരെ സെക്രട്ടെറിയേറ്റ് പടിക്കൽ മത്സ്യത്തൊഴിലാളി കോൺഗ്രസ്സിന്റെ "വിലാപ സത്യാഗ്രഹം"

മുതലപ്പൊഴിയിലെ മനുഷ്യക്കുരുതിക്കെതിരെ സെക്രട്ടെറിയേറ്റ് പടിക്കൽ മത്സ്യത്തൊഴിലാളി കോൺഗ്രസ്സിന്റെ “വിലാപ സത്യാഗ്രഹം”

അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ചുകൊണ്ട് സെക്രട്ടേറിയേറ്റ് പടിക്കൽ മത്സ്യത്തൊഴിലാളി കോൺഗ്രസ്സിന്റെ “വിലാപ സത്യാഗ്രഹം” സംഘടിപ്പിക്കുന്നു.

മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് “വിലാപ സത്യാഗ്രഹം” സംഘടിപ്പിക്കുന്നത്.

ജൂലൈ 19 ന് രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണിവരെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഉൽഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിർവ്വഹിയ്ക്കും.

പ്രതിഷേധ സത്യാഗ്രഹത്തിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി മുഖ്യ പ്രഭാഷണവും പൂന്തുറ ജെയ്‌സൺ അധ്യക്ഷ സ്ഥാനവും വഹിക്കുന്ന ചടങ്ങിൽ.

മുൻമന്ത്രി അഡ്വ. വി.എസ്. ശിവകുമാർ, അഡ്വ. എം. വിൻസെന്റ് എം.എൽ.എ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ, എൻ. ശക്തൻ (കെ.പി.സി.സി വൈസ് പ്രസിഡന്റ്), കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബ്, അഡ്വ. ജി. സുബോധനൻ, ജി.എസ്. ബാബു, അഡ്വ. മര്യാപുരം ശ്രീകുമാർ, വർക്കല കഹാർ Ex-MLA, അഡ്വ. ശരത്ചന്ദ്ര പ്രസാദ് Ex-MLA, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ. പി.കെ. വേണുഗോപാൽ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ അഡ്വ. അഡോൾഫ് ജി, മൊറൈസ്, പൊഴിയൂർ ജോൺസൺ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പനത്തുറ പുരുഷോത്തമൻ, ഹെൻറി വിൻസെന്റ്, സേവ്യർ ലോപ്പസ് (കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്) എന്നിവർ സത്യഗ്രഹത്തിൽ പങ്കെടുത്ത് പ്രസംഗിക്കും.

മത്സ്യത്തൊഴിലാളി കോൺഗ്രസെക്രട്ടറിമാരായ എസ്.ഡീസ്, വർക്കല അബ്ദുൾ അഹദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സർവ്വശ്രീ. കെന്നടി ലൂയിസ്, അഞ്ചുതെങ്ങ് സേവ്യർ, നെൽസൺ ഐസക്, ജ്യോതി ആൻ, പി. ഫ്രാൻസിസ്, പൂവാർ മുത്തയ്യൻ, ജില്ലാ ബ്ലോക്ക്-മണ്ഡലം യൂണിറ്റ് ഭാരവാഹികൾ, മത്സ്യ സഹകരണ സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES