Saturday, August 31, 2024
HomeANCHUTHENGUമുതലപ്പൊഴി അപകടം : മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മന്ത്രി സജി ചെറിയാന്‍.

മുതലപ്പൊഴി അപകടം : മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മന്ത്രി സജി ചെറിയാന്‍.

മുതലപ്പൊഴിയില്‍ കഴിഞ്ഞദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ.

കഴിഞ്ഞ 10ന് നടന്ന അപകടത്തില്‍ മരിച്ച കുഞ്ഞുമോൻ, റോബിൻ, ബിജു ആന്റണി, സുരേഷ് ഫെര്‍ണാണ്ടസ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

വി ജോയി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, വൈസ് പ്രസിഡന്റ് ഷീല ഗ്രിഗ്രോറി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ജെറാള്‍ഡ്, പ്രസിഡന്റ് എ സ്നാഗപ്പൻ, സിഐടിയു നേതാക്കളായ കഠിനംകുളം സാബു, മെറ്റസ് ലൂയിസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവര്‍ ഒപ്പമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES