ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ റോഡുകൾക്കായ് പി.എം.ജി.എസ്.വൈ Pradhan Mantri Gram Sadak Yojana (പ്രധാനമന്ത്രി ഗ്രാം സഡക് യോജന) പദ്ധതി പ്രകാരം 32.42 കോടി രൂപ അനുവദിച്ചു.
ഏഴ് റോഡുകളിലായി 38.7 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് 32.42 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
ഏഴു റോഡുകൾക്ക്കൂടി തുക അനുവദിച്ചതോടെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ 15 റോഡുകളിൽ ഉൾപ്പെട്ട 78 കിലോമീറ്റർ റോഡുകൾക്കാണ് തുക അനുവദിക്കപ്പെട്ടിട്ടുള്ളത്.
നിലവിൽ 38.9 കിലോമീറ്റർ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ നടന്നു വരുകയാണ്
ഇപ്പോൾ 32.42 കോടി രൂപ അനുവദിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് റോഡുകളുടെ ടെൻഡർ നടപടികൾ ഉടൻ തന്നെ പൂർത്തിയാകും. തുടർന്ന് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി ആരംഭിക്കുമെന്നാണ് സൂചന.
വെള്ളനാട് ഉൾപ്പെട്ട 4.27 കിലോമീറ്റർ നീളമുള്ള ചേട്ടിയമ്പാറ -അരുവിയോട് -മുരുക്കിൻമൂട് റോഡിന് 3.97 കോടി രൂപയും, കൂടാതെ 8.68 കിലോമീറ്റർ നീളമുള്ള തച്ചൻകോട് -വലിയവിള -കല്ലിയിൽ – നെട്ടുകൾ തേരി – പരുത്തിപള്ളി – കല്ലമം റോഡിന് 8.29 കോടി രൂപയും,
പോത്തൻകോട് 4.75 കിലോമീറ്റർ നീളമുള്ള ശ്രീനാരായണപുരം വാവറമ്പലം -കുന്നത്തു ക്ഷേത്രം റോഡിന് 3.80 കോടി രൂപയും,
വാമനപുരം 5.35 കിലോമീറ്റർ നീളമുള്ള കുറ്റിമൂട് കാഞ്ഞിരംപാറ മേലാറ്റു മൂഴി റോഡിന് 4.63 കോടി രൂപയും, കൂടാതെ 5.08 കിലോമീറ്റർ നീളമുള്ള ഹാപ്പി ലാൻഡ് തലയൽ പിരപ്പൻകോട് റോഡിന് 3.29 കോടി രൂപയും, കൂടാതെ 5.35 കിലോമീറ്റർ നീളമുള്ള വലിയ കട്ടയ്ക്കാൽ കോട്ടു കുന്നം വാമനപുരം റോഡിന് 4.67 കോടി രൂപയും,
കിളിമാനൂർ ഉൾപ്പെട്ട 4.44 കിലോമീറ്റർ നീളമുള്ള എം.ആർ.എൽ 26 തൊളിക്കുഴി പുലിയം ചെറുനാരാങ്കോട് – കൊപ്പം -അടയമൺ റോഡിന് 3.75 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

