ആറ്റിങ്ങലിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. രാവിലെ 9 അര മണിയോടെ ആറ്റിങ്ങൽ ഗേൾസ് സ്കൂൾ ജംഗ്ഷനു സമീപം വെച്ച് ഓട്ടോ ഡ്രൈവർ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.
അനധികൃതമായി സമാന്തര സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറെ കാർത്തി ബസ്സിലെ ഡ്രൈവർ ചോദ്യം ചെയ്തതിനെ തുടർന്ന് ബസ് ഡ്രൈവറെ മർദ്ദിച്ചു എന്നാണ് പരാതി. ഇതിനെ തുടർന്ന് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി. ബസ് ഡ്രൈവറെ മർദ്ധിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായാണ് ലഭിക്കുന്ന വിവരം.





