ഭാരതത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് സംഘടിപ്പിക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നാളെ. പ്രോഗ്രാമിന്റെ ഭാഗമായി വാക്സിൽ നൽകുന്നതിന് അഞ്ചുതെങ്ങിൽ 14 കേന്ദ്രങ്ങളുണ്ടാകും.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം അഞ്ചുതെങ്ങിന്റെയും സംയുക്താ ഭിമുഖ്യത്തിലാണ് നാളെ (2025 ഒക്ടോബർ 12 ഞായറാഴ്‌ച) പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8 മണി മുതൽ 5 മണിവരെയാണ് ക്യാമ്പ്.
പ്രധാനമായും കുട്ടികളെ ബാധിക്കുന്നതും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാതെ ജീവിതകാലം മുഴുവൻ അംഗവൈകല്യത്തിനിടയാക്കുന്നതുമായ രോഗമാണ് പോളിയോ അഥവാ പിള്ളവാതം. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഒരേ ദിവസം ഒരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകുന്നതാണ് പൾസ് പോളിയോ പരിപാടി.
നാളെ, രാവിലെ 8 മണി മുതൽ പോളിയോ തുള്ളിമരുന്ന് താഴെപ്പറയുന്ന സ്ഥലങ്ങിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യും.
▪️സാമൂഹ്യ ആരോഗ്യകേന്ദ്രം,
▪️അഞ്ചുതെങ്ങ് അംഗൻവാടി നമ്പർ 7
(അഞ്ചുതെങ്ങ് ജംഗ്ഷൻ)
▪️സെന്റ് ജോസഫ് സ്‌കുൾ, അഞ്ചുതെങ്ങ്
▪️അംഗൻവാടി നമ്പർ 14 ( ക്രാന്തി നഴ്‌സറി )
▪️പഞ്ചായത്ത് ഓഫീസ്, അഞ്ചുതെങ്ങ്
▪️സെന്റ് അലോഷ്യസ് സ്കൂൾ, മാമ്പള്ളി
▪️അംഗൻവാടി നമ്പർ 9 (പുത്തൻമണ്ണ്)
▪️അംഗൻവാടി നമ്പർ 18 (പോളയ്ക്കൽ)
▪️അംഗൻവാടി നമ്പർ 10 (പഴയനട)
▪️കുടുംബ ക്ഷേമ ഉപകേന്ദ്രം, കായിക്കര
▪️കുടുംബക്ഷേമ ഉപകേന്ദ്രം, കുന്നുംപുറം
▪️അംഗൻവാടി നമ്പർ 21 (ഒന്നാം പാലം)
▪️റോക്കി നഴ്‌സറി
▪️അംഗൻവാടി നമ്പർ 24
(എൽ.പി.എസ്. പ്ലാവഴികം)
കൂടുതൽ വിവരങ്ങൾക്ക് : 94950 29133

