എൻ ആർ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ ആറിന് രാജഭവനിലേക്ക് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിന്റെ പ്രചരണാർത്ഥം എൻ ആർ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് വെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഡി കെ മുരളി എംഎൽഎ ക്യാപ്റ്റൻ എസ്.പ്രവീൺ ചന്ദ്ര ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വാളക്കാട് നിന്നും ആരംഭിച്ച ജാഥ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കടയ്ക്കാവൂർ പഞ്ചായത്തിലെ ചെക്കാല വിളാകം ജംഗ്ഷനിൽ സമാപിച്ചു.
സമാപന സമ്മേളനം യൂണിയന്റെ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേശ് കുമാർ, യൂണിയൻ ഏരിയ പ്രസിഡന്റ് പിസി ജയശ്രീ,ട്രഷറർ വക്കം സുനിൽ, ഡി ഹരീഷ്ദാസ്, വിജയ് വിമൽ, ദീപം അനിൽകുമാർ,ആർ.സരിത,സിമി എന്നിവർ സംസാരിച്ചു

