വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയകുന്നിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണ ശാലയിൽ 33 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത തല ജലസംഭരണിയും ചിറയിൻകീഴ് ഭാഗത്തേക്കുള്ള പ്രധാന ജല വിതരണ പൈപ്പ് ലൈനുമായി കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തികൾ നവംബർ 6 മുതൽ നവംബർ അവസാന ആഴ്ച്ച വരെ 5 ദിവസത്തെ ഇടവേളകൾ വരുന്ന രീതിയിൽ ക്രമികരിച്ച് നടത്തുകയാണ്.
ആയതിനാൽ ഈ പ്രവർത്തികൾ നടക്കുന്ന ദിവസങ്ങളിൽ അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂർ പഞ്ചായത്തിലെ 1,18 വാർഡുകൾ, മണമ്പൂർ പഞ്ചായത്തിലെ 8, 9, 11 വാർഡുകൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിൽ നിലവിലത്തെ ഇടവേളകൾക്കു മാറ്റം വരുകയും കൂടാതെ പ്രസ്‌തുത പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ പൂർണ്ണമായും അതോടൊപ്പം കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ അവസാനിക്കുന്ന ഭാഗങ്ങളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുന്നതുമാണ്.
ആയതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

