Friday, August 23, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പത്രാധിപർ കെ.സുകുമാരൻ്റെ 42-മത് ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പത്രാധിപർ കെ.സുകുമാരൻ്റെ 42-മത് ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

പത്രാധിപർ കെ.സുകുമാരൻ്റെ 42-മത് ചരമവാർഷിക ദിനാചരണം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ, ഗുരുദേവ പാദസ്പർശം കൊണ്ടു ധനുമായ ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

ആശ്രമം ഹാളിൽ നടന്ന പത്രാധിപർ അനുസ്മരണ സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ പത്രാധിപർ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻ്റും സഭ വിള ശ്രീനാരായണാശ്രമം കാര്യനിർവഹണ സമിതി അംഗവുമായ പ്രദീപ് സഭവിള അധ്യക്ഷനായി.

ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രസമിതി പ്രസിഡൻ്റ് ഡോ.ബി.സീരപാണി പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തി. ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു കേരളകൗമുദി പത്രത്തിലൂടെ തൂലിക പടവാളാക്കിയ സമുന്നതനായ മാർഗദർശിയാണു പത്രാധിപർ കെ.സുകുമാരനെന്നു ഡോ.ബി.സീരപാണി അനുസ്മരിച്ചു. പത്രാധിപരുടെ സ്മരണയ്ക്കായി യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാർഡുകൾ അക്ഷര ശ്രീകുമാർ, മാളവിക ബിജു എന്നിവർക്കു യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി കൈമാറി.എസ്എൻഡിപി യോഗം ഡയറക്ടർ അഴൂർ ബിജു, സഭവിള ശ്രീനാരായണാശ്രമം പ്രസിഡൻ്റും ആശ്രമം കാര്യദർശിയുമായ ഡി.ജയതിലകൻ, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എസ്.സുന്ദരേശൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം അൻവിൻ മോഹൻ, ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ലാസമിതി ജോയിൻ്റ് കൺവീനർ ‘ സുരേഷ് തിട്ടയിൽ എന്നിവർ പ്രസംഗിച്ചു.

രാവിലെ അനുസ്മരണ ഹാളിൽ പത്രാധിപർ ഛായാചിത്രത്തിനു മുന്നിൽ യൂണിയൻ – ശാഖാ യോഗം ഭാരവാഹികളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES