കപ്പൽ അപകടപ്പെട്ടതിനാലും, കലാവസ്ഥ മോശമായതിനാലും,
പട്ടിണിയിലായ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികൾക്ക് അവഗണന.
കപ്പൽ തകർന്നുണ്ടായ പ്ലാസ്റ്റിക് മാലിന്യം ക്‌ളീൻ ചെയ്യാൻ “900 രൂപ” ദിവസ വേദനത്തിന് തൊഴിലാളികളെ വെക്കാൻ സർക്കാർ ഉത്തരവായി. മത്സ്യമേഖല വറുതിയിലായ ഈ സാഹചര്യത്തിൽ പോലും മത്സ്യത്തൊഴിലാളി സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത്ന ഭരണസമിതി നടപടി സ്വീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ജോലി ലഭിക്കുന്ന തരത്തിൽ കാര്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ , കടപ്പുറത്തിറങ്ങി ക്‌ളീനിംഗ് ജോലികൾ ചെയ്യുന്നത് തടയുന്നതുൾപ്പെടെയുള്ള സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്ന്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടന്റ് ഷെറിൻ ജോൺ അറിയിച്ചു