അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അഞ്ചുതെങ്ങ് കായിക്കര വിൻസി വില്ലയിൽ ജെയിംസ് കൊച്ചക്ക ദമ്പതികളുടെ മകൻ വിനോദ് (42) ആണ് മരിച്ചത്.
മാമ്പള്ളിയിൽ ഔട്ടോ ഡ്രൈവറായ വിനോദ് ഇന്നലെ പുലർച്ചയോടെ കൊല്ലത്തേയ്ക്ക് സവാരി പോയതായി പറയപ്പെടുന്നു.
വഴിയിൽ ഓട്ടോയ്ക്കുള്ളിൽ അവശനിലയിൽ വിനോദിനെ കണ്ടെത്തിയ സുഹൃത്തുക്കൾ മമ്പള്ളിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് അഞ്ചുതെങ്ങ് പോലീസ്ന്റെ നേതൃത്വത്തിൽ ശരീരം വർക്കല ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ച് മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ : മഞ്ജു
മക്കൾ : വിൻസി, വിജോയ്

