ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
കടയ്ക്കാവൂർ ആയാന്റവിള കിഴക്കേമുറി സ്വദേശി അരുൺ (അപ്പു) (21) ന്റെ മൃതദേഹമാണ് കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായ് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയത്.
കോസ്റ്റ്ഗാർഡിന്റെ ഷിപ്പും, മറൈൻഎൻഫോഴ്സ്മെന്റിന്റെയും, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയും നടത്തിയ തിരച്ചിലിനിടെ ഉച്ചയ്ക്ക് 1 മണിയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത്ഓഫീസ് – ഗ്രൗണ്ട് കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.
മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.