Sunday, September 1, 2024
HomeANCHUTHENGUസംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ മേഖലാ...

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ മേഖലാ നേതൃസമിതി യോഗ തീരുമാനം.

സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി വി കെ മധു നയിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ മേഖലാ നേതൃസമിതി യോഗം തീരുമാനിച്ചു. ഡിസംബർ 23 ഉച്ചയ്ക്ക് രണ്ടര മണിക്കാണ് ജാഥ ആറ്റിങ്ങൽ കച്ചേരി നടയിൽ എത്തിച്ചേരുന്നത്. ഈ ജാഥയ്ക്ക് വമ്പിച്ച വരവേൽപ്പ് നൽകുവാനാണ് യോഗം തീരുമാനിച്ചത്.

ഐ എൻ എ ഹീറോ വക്കം ഖാദർ മെമ്മോറിയൽ ലൈബ്രറി ചേർന്ന യോഗം ലൈബ്രറി കൗൺസിൽ താലൂക്ക് ജോ. സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. കെ. രാജേന്ദ്രൻ, കൊച്ചു കൃഷ്ണകുറുപ്പ്, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES