മുതലപ്പൊഴിയിൽ മത്സ്യബന്ധന യാനം അപകടത്തിൽപ്പെട്ട് മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു.
അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം എണ്ണക്കിടങ്ങിൽ ബെനഡിക്റ്റ് (49) ന്റെ മൃതദേഹമാണ് സംസ്കാരിച്ചത്. സെന്റ് പീറ്റേഴ്സ് ഫെറോന ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ബന്ധുക്കളും നാട്ടുകാരുമടക്കം ആയിരങ്ങൾ സാക്ഷിയായി.
കഴിഞ്ഞ 17ന് രാവിലെ ആറുമണിക്ക് മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി അഴിമുഖ ചാലിലേക്ക് കടക്കുമ്പോഴായിരുന്നു, അഞ്ചുതെങ്ങ് സ്വദേശി ജോബയുടെ ഉടമസ്ഥതയിലുള്ള സിന്ധുയാത്ര മാതാ എന്ന വള്ളം നാല് മത്സ്യത്തൊഴിലാളികളുമായി അപകടത്തിൽ പെടുന്നത്. തുടർന്ന് ഇവരിൽ മൂന്നു പേരെ രക്ഷപ്പെടുത്തുകയും ഒരാളെ കാണാതാവുകയുമായിരുന്നു. കാണാതായ ബെനഡിറ്റിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തുകയായിരുന്നു.