കായിക്കര കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ ഗുരുമന്ദിരം ഭക്തജനങ്ങൾക്കായ് തുറന്നുകൊടുത്തു.
ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി ശിവഗിരി മഠം, സ്വാമി വീരജ് ആനന്ദ ശിവഗിരി മഠം, ക്ഷേത്ര തന്ത്രി ഗോപിനാഥൻ ശാന്തി തുടങ്ങിയവരുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 10 നായിരുന്നു പ്രതിഷ്ടാ കർമ്മം. ക്ഷേത്ര രക്ഷാധികാരി സുരേഷ് ബാബു, ക്ഷേത്ര മേൽശാന്തി വൈക്കം ഷൈജു ഉണ്ണി എന്നിവരും സന്നിഹിതരായിരുന്നു.
രാവിലെ 8 മണിയോടെ ശിവഗിരി മഠത്തിൽനിന്നും പൂജിച്ച പ്രതിഷ്ടാ വിഗ്രഹം ഭക്തജനങ്ങളുടെ അകമ്പടിയോടെ ഘോഷയായ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചായിരുന്നു പ്രതിഷ്ഠാ കർമ്മം നിർവഹിച്ചത്.
ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര കുടുംബാങ്ങളും ഉത്സവകമ്മറ്റിയുമാണ് ഗുരുമന്ദിരം ഭക്തജനങ്ങൾക്ക് സമർപ്പിച്ചത്. നിലവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ഗുരുദേവ മന്ദിരമാണ് കാപാലീശ്വരത്തേത്.