പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘടത്തിലേക്ക് നീങ്ങുമ്പോൾ മാതൃകാപരമായ തീരുമാനവുമായി അഞ്ചുതെങ്ങിലെ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ.
അഞ്ചുതെങ്ങ് പോലീസ് വിളിച്ചു ചേർത്ത മീറ്റിങ്ങിലാണ് കോൺഗ്രസ്സ്, കമ്യൂണിസ്റ്റ്, ബിജെപി പാർട്ടികൾ മാതൃകാ പരമായ തീരുമാനം കൈക്കൊണ്ടത്.
അഞ്ചുതെങ്ങ് പോലീസ് സർക്കിൽ ഇൻസ്‌പെക്ടർ ജയ പ്രകാശ്, സബ് ഇൻസ്‌പെക്ടർ മഹീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജൂഡ് ജോർജ് , ഷെറിൻ ജോൺ, യേശുദാസൻ സ്റ്റീഫൻ, ജെറാൾഡ് റോബർട്ട്, എഡിസൺ പെൽസിയാൻ, പഴയനട വിശാഖ്, അനിൽ തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തോടനുബന്ധിച്ച് കേന്ദ്രീകൃത കൊട്ടിക്കലാശം നടത്തേണ്ടതില്ലെന്ന തീരുമാനമാണ് യോഗത്തിൽ മൂന്ന് മുന്നണികളും കൈക്കൊണ്ടത്.
സംഘർഷങ്ങൾ ഒഴുവാക്കുവാനും ഗതാഗതക്കുരുക്കുകളും അപകടങ്ങളും ഒഴുവാക്കുകയയുമാണ് ലക്ഷ്യം. വോട്ടോടുപ്പിന് തീരദേശ മേഖലയിൽ സൗഹൃദപരവും സമാധാന പരവുമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പ്രധാന ലക്ഷ്യം.

